ഉടുപ്പുകള്‍

അവളെ എനിക്ക് പാകമാവാതെ ആരോ
തുന്നിയെടുതതിനാല്‍
മറ്റൊരുവന് കൃത്യമായി
 
അവനും അവളും ചേര്‍ന്ന്
ഇപ്പോള്‍ മുറിവുകള്‍ തുന്നിക്കൊണ്ടിരിക്കുന്നു
ഒരിക്കലും ചേരാത്തവ  


  അവര്‍ അവരുടെ കുഞ്ഞുങ്ങല്‍ക്കിപ്പോള്‍
ഉടുപ്പ് തുന്നുന്നു
ഒരു തുന്നിലും ഉണങ്ങാത്ത മുറിവുകള്‍
എന്നെ കൊഞ്ഞനം കുത്തുന്നു

 ഉടുപ്പുകള്‍ സ്വപ്നം കണ്ട ആരോ
എന്നില്‍ 
ഇപ്പോഴും തുന്നികൊണ്ടിരിക്കുന്നു ..

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...