Friday, March 18, 2022

കടം

 

തന്നതൊക്കെയും കരയുന്നുണ്ടുള്ളിൽ തിരിച്ചു തരാനാവാതെ ഇപ്പൊഴും


ചോദിച്ചതൊക്കെയും വിങ്ങിപ്പൊട്ടുന്നുണ്ടു ള്ളിൽ

രാവൊഴിഞ്ഞ പൂരപ്പറമ്പാരും കണ്ടില്ലല്ലോ?


കൊതിച്ചതൊക്കെയും

മുളച്ചു മുൾക്കാടായ്

വിരുന്നിനെത്തുന്നു കനവുകൾ പിന്നെയും


വഴിയായ് വാക്കില്ലാതെ

ഇതളായ് പൂവാവാതെ

ഇഴയായ് വെയിലാവാതെ


മഴയൊരു തുള്ളിക്കടലായ്

വീണിരമ്പുന്നു 

കൺകളിൽ

പുറത്തേക്ക്

ഒഴുകാനാവാതെ .

                  ഗിരീഷ് കുമാർ

No comments:

Post a Comment

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...