Wednesday, January 18, 2012

മൂന്ന് കവിതകള്‍

കളി 
പിടഞ്ഞു വീണിട്ടും
കുതിച്ചു പാഞ്ഞിട്ടും
കര കാണാക്കടല്‍
കൊതിച്ചു കണ്ടിട്ടും
കളി തീരുമ്പോള്‍
കരങ്ങള്‍ കോര്‍ത്ത്‌ നാം
മടങ്ങുന്നു പിന്നെ മറക്കുന്നു
വന്ന വഴികളൊക്കെയും

Thursday, January 12, 2012












     തേടി വരുന്നു ഞാന്‍ എന്റെ കാലടിപ്പാടുകള്‍ ഓമനിച്ച കരിയിലകളെ തേടി .....
 


ഓര്‍മയുടെ നാളങ്ങളില്‍, ഓര്‍ക്കാപ്പുറത്ത്എത്തിനോക്കുന്ന അനുഭൂതികളില്‍, പാരസ്പര്യത്തിന്റെ ,നേര്‍ത്ത സേഹത്തിന്റെ നാലുകെട്ടില്‍ ....














വഴികള്‍ അവസാനിക്കുനില്ലെന്നു അറിഞ്ഞുതുടങ്ങിയത്  ഇവിടെ നിന്നായിരുന്നു .പിടിതരാതെ വഴുതിപ്പോകുന്ന അക്ഷരകൂട്ടങ്ങളെ കൂട്ടുകാരോടൊപ്പം ചേര്‍ത്ത് പിടിച്ചു ...നനഞ്ഞ മിഴികളെ പദങ്ങളില്‍ ചേര്‍ത്ത്  അങ്ങനെ ......








അടയാളങ്ങള്‍








വി .എം .സി .ജീ .എച് .എസ്‌.എസ്‌ .വണ്ടൂര്‍



തലമുറകള്‍ ജീവിതത്തിനു താളം പകര്‍ന്നത് ഇവിടെ വെച്ചായിരുന്നു.കിനാവുകളില്‍ നിറം ചലിച്ചു ,പെയ്ത്  തോരുന്ന വെയിലിനെ കൈക്കുടന്നയില്‍ നിറച്ചതും ....

Tuesday, January 10, 2012

കഥ


കഥ
പറഞ്ഞു  തീര്‍ന്നിട്ടും വിടതരാതെ ,
പിന്നെ കിനാക്കള്‍ ഒക്കെയും
കുരുക്കിടുന്ന
കയര്‍ ഇതാരാണ്‌ പിടിപ്പു!
പിടി തരാതെ, ഇക്കയറിന്റെ അറ്റം
എവിടെയാണാവോ
പിടിച്ചു കേറുവാന്‍ ?

കഥയിലെ കാക്ക

ദാഹിച്ചു വലഞ്ഞ കാക്ക
ഇന്നലെ ആ പഴയകുടത്തിന്നരികെയെത്തി
ജീവനിലേക്കു ഒരു തുള്ളി നേടാന്‍
കല്ലുകള്‍ ഓരോന്നോരോന്നായി കൊത്തിയിട്ടു.
കാക്ക കൊതി കൊണ്ടു,
വെള്ളം ഇപ്പോള്‍ പൊങ്ങി വരും.
പിറ്റേന്ന് വഴിപോക്കര്‍ കണ്ടു,
പൊട്ടിയ കലവും
കുറെ കല്ലുകളും ദാഹിച്ചു വലഞ്ഞ കാക്കയുടെ 
അടയാത്ത കണ്ണും   ഒരിറ്റു കണ്ണീരും .

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...