നട്ടുച്ച ഓരോര്മയാണ്

നട്ടുച്ച ഓരോര്മയാണ്
നീ എന്നില്‍ നിന്നും പൊള്ളി വിടര്‍ന്ന തിന്റെ
കാറ്റുഅനങ്ങാത്ത വഴികളില്‍
നമ്മെ തിരഞ്ഞതിന്റെ
തെറ്റി കണ്ടതിന്റെ വിസ്മയപെട്ടതിന്റെ  
കാറ്റിന്റെ കൈകളില്‍ പിറന്ന
അപ്പൂപ്പന്‍ താടിയുടെ
നട്ടുച്ച ഒരു ഓര്‍മയാണ് കാളും  കനവിന്റെ നാളത്തില്‍
ഒരു ഇയ്യാം പാറ്റ വിരുന്നു വന്ന പോലെ
വെന്ത വിരല്‍ ഒരു ജീവനെ
തൊട്ടെടുത്ത പോലെ
അക്ഷര കാടുകള്‍ക്ക് തീ പടര്‍ന്നു
സ്വപ്നം അലറി തുടുത്ത പോലെ
വേഗം പാന്ജോടുങ്ങും പോലെ
ഒരുറക്കത്തിന്റെ പാതിയില്‍ ആരോ വിരുന്നു വരും പോലെ
ഒച്ചകള്‍ ആരോ ഞെട്ടറും പോലെ
ഏകാന്തതയുടെ നെടുവീര്‍പ്പ് പോലെ
നട്ടുച്ച ഒരു ഓര്‍മയാണ്
പൂച്ച പതുങ്ങി അടുക്കളയില്‍
പാത്രംഉണരുന്നത് പാതി ഉറക്കത്തില്‍ കേട്ടപോലെ
സ്വപ്നം തുടര്‍ന്ന പോലെ
ഉറക്കി കിടത്തിയത്‌ താനറിയാതെ
എണീറ്റ്‌ കിണറ്റിനരികിലേക്ക്‌ നടക്കും പോലെ
സൂക്ഷിച്ചതിനൊക്കെ തീ പിടിച്ച പോലെ ..






Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...