Sunday, January 1, 2017
പുട്ട്
...........കരിമ്പുലർച്ചയ്ക്ക് പിണങ്ങിയ ഭർത്താവിനെ
പാത്രത്തിലേയ്ക്ക് വലിച്ചെറിഞ്ഞ്,
പാകത്തിന് വെള്ളം ചേർത്ത് ഞരടിക്കുഴച്ച്,
തല്ലിപ്പൊട്ടിച്ച് ദർപ്പം കളഞ്ഞ്, ചുരണ്ടിയെടുത്ത്,
അല്പ്പം ശ്വാസം കിട്ടാൻ മാത്രം വട്ടയിട്ട്,
കുറ്റിയിൽ നിറച്ചടച്ച്,
ആവിയിൽ പുഴുങ്ങി. !
വടിയെടുത്ത് ഒറ്റക്കത്തിനു പുറത്തിട്ടു-...
പഞ്ചസാരയും കൂട്ടി വിളമ്പി.
ഹായ്.... എന്തു രസം!!_
കാവൽ
................
മരിച്ചവരെല്ലാം ഭൂമിയിൽ നിന്ന്
തിരിച്ചു പോയെന്നത്
പച്ചക്കള്ളമാണ്
അത്രമേൽപിരിയാൻ വയ്യാതെ
തോറ്റുപോകും അവർ !
വിഡ്ഢിയോ ശപിക്കപ്പെട്ട വനോ ആയി
ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് പോകാം
ജീവിക്കുന്നവർക്ക് മാത്രം!
ഹൃദയം കളഞ്ഞു പോയ
തീരത്താണിപ്പോൾ
നടത്തം
ഒരു കള്ളനെപ്പോലെ.
ഓർമകളിൽ തെന്നി വീണ്,
നിഴലുകളിൽ പകച്ച്,
ശബ്ദം വിഴുങ്ങി,
പിണക്കം പരിയുന്നതും നോക്കി,
അക്ഷരങ്ങൾ വിങ്ങി വീർത്ത്,
വിതുമ്പും വാക്കുകളോടെ.....
ഏതു നെഞ്ചിലാണാവോ
കണ്ണീർ താരകങ്ങളേ
നിങ്ങൾ കാവൽ
ആ മുറിവുണങ്ങുംവരെ
എനിക്ക്
കണ്ണീരുപ്പു വീണ കഞ്ഞി -
................
മരിച്ചവരെല്ലാം ഭൂമിയിൽ നിന്ന്
തിരിച്ചു പോയെന്നത്
പച്ചക്കള്ളമാണ്
അത്രമേൽപിരിയാൻ വയ്യാതെ
തോറ്റുപോകും അവർ !
വിഡ്ഢിയോ ശപിക്കപ്പെട്ട വനോ ആയി
ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് പോകാം
ജീവിക്കുന്നവർക്ക് മാത്രം!
ഹൃദയം കളഞ്ഞു പോയ
തീരത്താണിപ്പോൾ
നടത്തം
ഒരു കള്ളനെപ്പോലെ.
ഓർമകളിൽ തെന്നി വീണ്,
നിഴലുകളിൽ പകച്ച്,
ശബ്ദം വിഴുങ്ങി,
പിണക്കം പരിയുന്നതും നോക്കി,
അക്ഷരങ്ങൾ വിങ്ങി വീർത്ത്,
വിതുമ്പും വാക്കുകളോടെ.....
ഏതു നെഞ്ചിലാണാവോ
കണ്ണീർ താരകങ്ങളേ
നിങ്ങൾ കാവൽ
ആ മുറിവുണങ്ങുംവരെ
എനിക്ക്
കണ്ണീരുപ്പു വീണ കഞ്ഞി -
Subscribe to:
Posts (Atom)
Featured Post
എന്തായിത്
കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...
-
തിരിച്ചു വരവ് പലപ്പോഴും നീ തരുന്ന മുറിവുകളിൽ നിന്ന് ഒരാൾ ഇറങ്ങി വരാറുണ്ട് ഇലയുടെ തണലുള്ള ഒരാൾ ജലത്തിൻ്റെ കനിവുള്ള ഒരാൾ ഒരു സ്ഫ...
-
ഇനിയും പൊട്ടാത്ത മൌനത്തിലൂടെ മറവിയുടെ ഇരുട്ട് വിങ്ങുന്ന ഓര്‍മയുടെ നാട്ടു വഴിയിലൂടെ കണ്ണീര് കണ്ണാടിയുടെ അപ്പുറം പെയ്ത വെയില്മഴയിലൂടെ എ...