അതിരുകള്‍

പണ്ട് നീ പറഞ്ഞ വാക്കുകളില്‍
എന്‍റെ കടലാസു തോണികള്‍ മുങ്ങിക്കിടന്നു.
നീ വരുന്ന കാറ്റില്‍ ആരോ 
നെടുവീര്‍പ്പുകള്‍ തുന്നിച്ചേര്‍ത്തു.
നീ പറഞ്ഞ പരാതികളില്‍
എന്‍റെ വീട് ചോര്‍ന്നൊലിച്ചു.
നിന്‍റെ  ആ വേഗങ്ങളില്‍എവിടെയോ
ജലം അണിഞോ ര്മയായി  ഞാന്‍.
നിന്‍റെ തോണിയെ ദൂരത്താക്കി
വാതിലടച്ച മഴയായി ഞാന്‍
കടലാസുതോണി മുങ്ങി
ഇരുട്ടില്‍ മഴക്കിലുക്കങ്ങള്‍ അടങ്ങി
തണുപ്പിന്‍ ചരക്കല്ല് വീശും കാറ്റു
ചേക്ക തേടിപ്പോയി.
ഇനിയും ഇറ്റുവീഴാതെ ഇലത്തുമ്പില്‍
നമ്മള്‍ കാത്തുകിടന്നു
താഴെ ,
ഇന്നലെ പെയ്ത
മഴയുടെ കാല്പ്പാടും നോക്കി.

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...