മഴ വന്നപ്പോൾ
............................രാവിലെ എഴുന്നേറ്റ്
ഉമ്മറത്തെത്തിയപ്പോൾ
ഒരു മഴയുണ്ട് അകത്തേക്ക് കയറാനായി
മുറ്റത്ത്
നീയില്ലാത്തതിനാൽ
ഇന്നലെ രാത്രി പെയ്‌ത മഴ
അകത്തുനിന്നു
പുറത്തേയ്ക്ക്.
വന്ന മഴ പെയ്യാതെ പോയോ, ഒന്നും പറയാതെ ?
പിന്നെ വന്നതേയില്ല.