ഗൂഢാലോചന
ഇരുട്ടിൽ
മുളയ്ക്കില്ലെന്നുറപ്പിച്ച്
കുത്തിക്കുഴിച്ചുമൂടിയതാണ്
എന്നിട്ടിപ്പോൾ
കൊമ്പും കവരും പൊട്ടി
പൂവും കായും വന്ന്
വിഴുങ്ങാനായുന്ന പ്രേത നിഴൽ പോലെ
എല്ലായിടത്തും
ഞാനുറപ്പിച്ചു പറയുന്നു
ഇതിലെന്തോ ഗുഢാലോചനയുണ്ട്!!
കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...