Tuesday, February 26, 2019

മെല്ലെ ... മെല്ലെ
..............................
മെല്ലെ മെല്ലെ
നിഴലുകൾ കൂടി പിണഞ്ഞ്
ഇരുൾപരക്കും മുൻപെ

ഒച്ചകൾ ഘനമാർന്ന്
കാർന്നുതിന്നും മുൻ പെ

ക്രൗര്യങ്ങൾ പൊട്ടിത്തെറിച്ച്
ജീവെ നെടുക്കും മുൻപെ

നോട്ടങ്ങളെല്ലാം ഹൃദയം കോർത്ത്
വെളള പുതപ്പിയ്ക്കും മുൻപെ

പറന്നു തളർന്ന ചിറകുകൾ ചേക്ക തേടുംപോലെ

നോവുകൾ ഇതൾ വിടർന്ന്
പൂക്കാലമാകണം

അല്ലെങ്കിൽ
ഉണർത്താതെ നീയെന്നെ
ഉറക്കണം
നിറഞ്ഞ കണ്ണിൽ
പഴയ കഥകളുടെ ചുണ്ടമർത്തി

ആരും കാണരുത്
പുലരി തേടിപ്പോയ നിലാവിൻ്റെ കൈകളിൽ
ഒരു പക്ഷിക്കുഞ്ഞിൻ്റെ
ജഡം.
              27/2/2019

No comments:

Post a Comment

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...